
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങളുടെ പകര്‍പ്പുകള്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വീകരിച്ചു.
പരാഗ്വേ അംബാസഡര്‍ കരോളിന് കോന്തര്‍ ലോപ്പസ്, പെറു അംബാസഡര്‍ റിക്കാര്‍ഡോ സില്‍വ സാന്റിസ്റ്റെബാന് ബെന്‍സ, എല്‍ സാല്‍വഡോര്‍ അംബാസഡര്‍ റിക്കാര്‍ഡോ ഏണസ്റ്റോ കുക്കാലോണ് ലെവി എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് സ്വീകരിച്ച്ത.
അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും അവരുടെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.
