
മനാമ: ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.
സാധാരണ വേനല്‍ക്കാല അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുക. പകല്‍ വരണ്ട കാറ്റും വൈകുന്നേരങ്ങളില്‍ കൂടുതല്‍ അന്തരീക്ഷ ഈര്‍പ്പമുള്ള അവസ്ഥയുമുണ്ടാകും. കാറ്റ് ശക്തിപ്രാപിക്കും.
അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈയാഴ്ച കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥാ ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
