
മനാമ: ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ തുടക്കമായി. ഫെസ്റ്റിവല്‍ ഓഗസ്റ്റ് 5 വരെ നീണ്ടുനില്‍ക്കും.
ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് മുന്‍ പതിപ്പിന്റെ ഇരട്ടി വൈവിധ്യമുണ്ടെന്ന് സംഘാടകരായ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹൈജി പറഞ്ഞു.
പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന താരിഖ് അല്‍ അറബി തുര്ഗെയ്ന് പ്രശസ്ത കാര്‍ട്ടൂണ്‍ സിനിമകളിലെ ഗാനങ്ങള്‍ ആലപിക്കും. അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, ശില്പശാലകള്, ഗെയിമിംഗ് സോണുകള്‍ എന്നിവയുണ്ടാകും.
