
മനാമ: ബഹ്റൈനില്‍ നവംബര്‍ 6, 7 തിയതികളില്‍ പൊതുജനാരോഗ്യ സമ്മേളനവും പ്രദര്‍ശനവും നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫ് ഹോട്ടലിലെ ഗള്‍ഫ് കണ്വെന്ഷന് സെന്ററിലാണ് പരിപാടി. പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പുതിയ പരുരോഗതികളും പ്രവണതകളും അവലോകനം ചെയ്യുന്ന സെഷനുകളും ശില്പശാലകളും ഇതിന്റെ ഭാഗമായി നടക്കും. അത്യാധുനിക മെഡിക്കല്‍ കണ്ടുപിടുത്തങ്ങളും ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പ്രദര്‍ശനം.
ആരോഗ്യരംഗത്തെ പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധര്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുക, അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
