
മനാമ: മുന്‍ഗണനാ ഇടപാടുകള്‍ക്കായി ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായി ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സിസ്റ്റം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് അഫയേഴ്സ് കാര്യാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണിത്.
നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സേവന വിതരണം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കസ്റ്റംസ് സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്.
എല്ലാ കയറ്റുമതിക്കാരും ക്ലിയറന്‍സ് കമ്പനികളും രാജ്യത്തിന്റെ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ www.bahrain.bh വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കാന്‍ കസ്റ്റംസ് കാര്യാലയം അഭ്യര്‍ത്ഥിച്ചു.
