
മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) 2025 ജൂലൈ 1 മുതല്‍ 2028 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ജനറല്‍ കൗണ്‍സില്‍ ഓഫ് ദി വേള്‍ഡ് ചേമ്പേഴ്സ് ഫെഡറേഷനില്‍ (ഡബ്ല്യു.സി.എഫ്) അംഗത്വം നേടി.
120ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐയുടെ സി.ഇ.ഒ. ആതിഫ് മുഹമ്മദ് അല്‍ ഖാജയെ ഡബ്ല്യു.സി.എഫ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിലൂടെയാണ് ഇത് സാധ്യമായത്.
