
മനാമ: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ബി.ഡി.എഫ്) ടീമുകള്‍ നേടിയ മികച്ച വിജയം ബി.ഡി.എഫ്. ആഘോഷിച്ചു.
ജര്‍മനിയില്‍ നടന്ന 43ാമത് മിലിറ്ററി വേള്‍ഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലും കെനിയയില്‍ നടന്ന 16ാമത് മിലിറ്ററി വേള്‍ഡ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിലുമാണ് ബി.ഡി.എഫ്. ടീം മികച്ച നേട്ടങ്ങള്‍ കൈവരിച്ചത്.
സായുധ സേനയുടെ കായിക ടീമുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിന് സേനയുടെ സുപ്രീം കമാന്റര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും ഡെപ്യൂട്ടി കമാന്ററും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെയും ബി.ഡി.എഫ്. കമാന്റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ അഭിനന്ദിച്ചു.
