മനാമ: രേഖാമൂലമുള്ള വാടകക്കരാറില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയ മുന്‍ വാടകക്കാരി കെട്ടിട ഉടമയ്ക്ക് 2,200 ദിനാര്‍ നല്‍കണമെന്ന് ബഹ്റൈനിലെ കോടതി വിധിച്ചു.
ജുര്‍ദാബിലെ ഒരു വാണിജ്യ കെട്ടിടമാണ് അത് വാടകയ്ക്കെടുത്ത സ്ത്രീ മറ്റൊരാള്‍ക്ക് ആവശ്യമായ രേഖകളില്ലാതെ പ്രതിമാസം 550 ദിനാര്‍ വാടകയ്ക്ക് മറിച്ചുകൊടുത്തത്. കുറച്ചു മാസമായി വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന് 3,800 ദിനാര്‍ നല്കാന് മുന്‍ വാടകക്കാരിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉടമസ്ഥന് കോടതിയെ സമീപിച്ചത്.
ബിസിനസ് വിറ്റെന്നും സ്ഥലം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും പുതിയ വാടകക്കാരന് തുടര്‍ന്നുള്ള വാടക നല്കാന് സമ്മതിച്ചെന്നും കെട്ടിട ഉടമ ഇത് അംഗീകരിച്ചെന്നും മുന്‍ വാടകക്കാരി കോടതിയില്‍ വാദിച്ചു. വില്‍പ്പനക്കരാര്‍, കടം സംബന്ധിച്ച രേഖ, വാടക രശീത്, ബാങ്ക് ട്രാന്‍സ്ഫര്‍ സ്ലിപ്പ് എന്നിവ അവര്‍ വാടകക്കാരി കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ കൈമാറ്റത്തിന് രേഖാമൂലമുള്ള സമ്മതം നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കെട്ടിടം കൈമാറുന്നതിന് വാക്കാലോ അല്ലാതെയോ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് വീട്ടുടമ കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതിവിധി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു