മനാമ: ഗള്‍ഫ് മേഖലയിലെ പ്രശസ്ത നാടക അവാര്‍ഡായ അല്‍ ദാന അവാര്‍ഡിന് പൊതു വോട്ടെടുപ്പ് ആരംഭിച്ചു.
നാടകം, സീരിയല്‍ വിഭാഗങ്ങളില്‍ അവാര്‍ഡുണ്ട്. ഇതില്‍ മികച്ച നടന്, നടി, മികച്ച പരമ്പര എന്നിവയ്ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ അഞ്ചിന് www.ddaward.com എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. പത്ത് വരെ തുടരും.
ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. മേഖലയിലെ പ്രമുഖ ചലച്ചിത്രതാരങ്ങളും നാടക നടീനടന്മാരും ചടങ്ങില്‍ പങ്കെടുക്കും.
Trending
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്