മനാമ: ബഹ്റൈനില്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗം അവലോകനം ചെയ്തു.
പിഴകള്‍ കര്‍ശനമാക്കുന്നതിന് നിയമുണ്ടാക്കാന്‍ പ്രധാനമന്ത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര മന്ത്രി അവതരിപ്പിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിയമനിര്‍മാണമെന്ന് മന്ത്രി പറഞ്ഞു. നിയമത്തെക്കുറിച്ച് മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു.
പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റിയും യോഗം ചേര്‍ന്ന് നിയമത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
Trending
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി

