മനാമ: ബലിപെരുന്നാളിനു മുന്നോടിയായി ബഹ്റൈന്‍ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയര്‍പ്പിക്കാനായി ഇനിയും 17,000 മൃഗങ്ങള്‍ കൂടി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.
1,541 ടണ്‍ ശീതീകരിച്ച റെഡ് മീറ്റും 5,299 ടണ്‍ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാന്‍ 228 ലൈസന്‍സുകള്‍ നല്‍കിയിട്ടുമുണ്ട്.
പെരുന്നാളിനായി മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറാടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാന്‍ കശാപ്പുശാലയിലെ ഡോക്ടര്‍മാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ജീവനുള്ള മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു

