മനാമ: അദ്ലിയയില്‍ ഇരുനില വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ മുങ്ങല്‍ വിദഗ്ദ്ധനും രണ്ടു കൂട്ടാളികള്‍ക്കും ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഇവര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. നാലാമത്തെ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അഞ്ചാമതൊരാള്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സംഘത്തലവനായ മുങ്ങല്‍ വിദഗ്ദ്ധനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
51കാരനായ സംഘത്തലവനാണ് വിത്തുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിര്‍ത്തി കൃഷി നടത്തുകയായിരുന്നു. ചട്ടിയില്‍ നട്ട കഞ്ചാവ് ചെടികള്‍, ചൂടിനായുള്ള വിളക്കുകള്‍, എയര്‍ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകള്‍, ഉണക്കാനുള്ള റാക്കുകള്‍ എന്നിവ വീട്ടില്‍ അന്വേഷണോദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നാലാം പ്രതി ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

