മനാമ: ലേബര്‍ ഫണ്ടിന്റെ (തംകീന്‍) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള മുന്‍നിര പ്ലാറ്റ്ഫോമായ സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ചിന്റെ പുതിയ പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
വ്യവസായ വാണിജ്യ മന്ത്രാലയം, ലേബര്‍ ഫണ്ട് (തംകീന്‍), ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ്, ബഹ്റൈന്‍ വികസന ബാങ്ക് (ബിഡിബി) എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യവസായ പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
അല്‍ജാബര്‍ മെനയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും പരിപാടിയുടെ മുഖ്യ പ്രഭാഷകയുമായ ഫാത്മ സുല്‍ത്താന്‍ ബഹ്വാന്, ഉദ്ഘാടന പങ്കാളിയായ സാം മാര്‍ച്ചന്റ്, ഹബ് 71ലെ പോര്‍ട്ട്ഫോളിയോ മാനേജര്‍ കരിം കോണ്സോവ, മുംതലകത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ലൈത്ത് അല്‍ ഖലീലി എന്നിവരുള്‍പ്പെടെ വ്യവസായ വിദഗ്ധരുടെയും പരിചയസമ്പന്നരായ നിക്ഷേപകരുടെയും ജഡ്ജിംഗ് പാനല്‍ പരിപാടിയില്‍ പങ്കെടുത്തു.
മത്സരാധിഷ്ഠിതമായ ഒരു റൗണ്ട് പിച്ചുകള്‍ക്ക് ശേഷം ജഡ്ജിംഗ് പാനല്‍ പങ്കെടുത്ത സ്ഥാപകരെയും അവരുടെ ആശയങ്ങളെയും സമഗ്രമായി വിലയിരുത്തി. ഈ വര്‍ഷത്തെ വിജയികളായ സ്റ്റാര്‍ട്ടപ്പുകളെ പ്രഖ്യാപിച്ചു. തമ്മത്ത് ഒന്നാം സ്ഥാനവും ബിസ്ബേ രണ്ടാം സ്ഥാനവും നല്കി.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

