റബത്ത്: മൊറോക്കോയിലെ റബത്തില് മെയ് 23, 24 തീയതികളില്‍ നടന്ന യൂറോ-മെഡിറ്ററേനിയന്‍, ഗള്‍ഫ് മേഖലയ്ക്കായുള്ള മറാക്കേഷ് ഇക്കണോമിക് പാര്‍ലമെന്ററി ഫോറത്തിന്റെ മൂന്നാം പതിപ്പില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പാര്‍ലമെന്ററി ഡിവിഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും പ്രതിനിധി കൗണ്‍സില്‍ സ്പീക്കറുമായ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമിന്റെ നേതൃത്വത്തില്‍ പങ്കെടുത്തു.
പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് മൂസ, അബ്ദുല്‍ഹകീം അല്‍ ഷിനോ, ഹനാന് ഫര്‍ദാന്‍, ബസ്മ മുബാറക്, പ്രതിനിധി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ സിസി അല്‍ ബുഐനൈന്‍, ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ കരീമ അല്‍ അബ്ബാസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരിസ്ഥിതി, കാലാവസ്ഥാ സുസ്ഥിരതയിലുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെക്കുറിച്ച് ഫോറത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം സംസാരിച്ചു. 2035ഓടെ ഉദ്വമനം 30 ശതമാനം കുറയ്ക്കുക, ഹരിത ഇടങ്ങളും വനവല്‍ക്കരണവും വികസിപ്പിക്കുക, 2060ഓടെ നെറ്റ് സീറോ കൈവരിക്കുക, പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ ഇരട്ടിയാക്കുക എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായി ബഹ്റൈന്‍ ദേശീയ പദ്ധതികളും സംരംഭങ്ങളും തുടര്‍ന്നും നടപ്പിലാക്കുമെന്ന് പ്രതിനിധി സംഘം പറഞ്ഞു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

