
മനാമ: ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടന്ന റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ആന്റ് ബില്‍ഡിംഗ് ബ്രീച്ച് കോഴ്സിന്റെ ബിരുദദാന ചടങ്ങില്‍ പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സന് പങ്കെടുത്തു.
ചടങ്ങില്‍ പ്രത്യേക സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ വലീദ് അല്‍ ഷംസി, ഓപ്പറേഷന്‍സ് ആന്റ് ട്രെയിനിംഗ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹറം എന്നിവരും പങ്കെടുത്തു. സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്, പ്രോട്ടോക്കോള്‍, വി.ഐ.പി. പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കോഴ്സില്‍ പങ്കാളികളായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും സന്നദ്ധതയും ശക്തിപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങളെയും ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷാ പരിശീലന സംവിധാനം വികസിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും പൊതു സുരക്ഷാ മേധാവി പ്രശംസിച്ചു. പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതും നിയമപാലകരുടെ പ്രധാന ദൗത്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് അത്തരം ശ്രമങ്ങള്‍ സംഭാവന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
