മനാമ: ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി സാങ്കേതിക പ്രതിനിധികളുടെ യോഗം മനാമയില്‍ നടന്നു. ഏഷ്യന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
42 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3,500ലധികം അത്ലറ്റുകള് 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും മിക്സഡ് ടീമുകള്‍ക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്പോര്‍ട്സ് സിറ്റി, ഖലീഫ സ്പോര്‍ട്സ് സിറ്റി, എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍, എന്‍ഡുറന്‍സ് വില്ലേജ്, സാമ ബേ എന്നിവയുള്‍പ്പെടെയുള്ള വേദികളില്‍ മത്സരങ്ങള്‍ നടക്കും.
ജൂണില്‍ അക്രഡിറ്റേഷന് സംവിധാനം ആരംഭിക്കുമെന്നും ജൂലൈ 31 വരെ സമര്‍പ്പിക്കാനുള്ള സമയപരിധിയുണ്ടെന്നും സംഘാടകര്‍ സ്ഥിരീകരിച്ചു. സെപ്റ്റംബറില്‍ ഡിജിറ്റല്‍ അക്രഡിറ്റേഷന് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 13ന് ഔദ്യോഗിക അക്രഡിറ്റേഷന് കേന്ദ്രം തുറക്കും.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്