മനാമ: ബഹ്റൈനില്‍ നടക്കുന്ന 2025ലെ അല്‍ ദാന നാടക അവാര്‍ഡിന്റെ രണ്ടാം പതിപ്പിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 10 അര്‍ദ്ധരാത്രി വരെ ആയിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അവാര്‍ഡ് വിതരണം ചെയ്യുന്നത്.
നാടക നിര്‍മ്മാണത്തിന് അവകാശമുള്ള നിര്‍മ്മാണ കമ്പനികള്‍, സാറ്റലൈറ്റ് ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരോട് അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.mia.gov.bh വഴി എന്‍ട്രികള്‍ സമര്‍പ്പിച്ചുകൊണ്ട് പങ്കെടുക്കാന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.
മികച്ച സോഷ്യല്‍ സീരീസ്, മികച്ച കോമഡി സീരീസ്, മികച്ച നടന്, മികച്ച നടി, മികച്ച റൈസിംഗ് സ്റ്റാര്‍, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകന്, മികച്ച ബാലതാരം, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിങ്ങനെ പത്ത് മത്സര വിഭാഗങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നതെന്ന് കമ്മിറ്റി അറിയിച്ചു. കൂടാതെ മികച്ച സീരീസ്, മികച്ച നടന്, മികച്ച നടി എന്നീ മൂന്ന് അവാര്‍ഡുകള്‍ പൊതുജന വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ഗള്‍ഫ് നാടകരംഗത്തെ പ്രമുഖ നിരൂപകരുടെയും വിദഗ്ധരുടെയും ഒരു പാനല്‍ എന്‍ട്രികള്‍ വിലയിരുത്തിയ ശേഷം ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദിന്റെ രക്ഷാകര്‍തൃത്വത്തില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കുമെന്നും കമ്മിറ്റി അറിയിച്ചു.
Trending
- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

