മനാമ: 2006ലെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ബഹ്റൈന്‍ ടേബിള്‍ ടെന്നീസ് ടീം അംഗങ്ങള്‍ക്ക് കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജോലിയും പ്രായോഗിക പിന്തുണയും നല്‍കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
അബ്ദുല്‍ ഹക്കീം അല്‍ ഷെനോയാണ് ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവന്നത്. ടീമിന്റെ വിജയം യാദൃച്ഛികമല്ലെന്നും നിരന്തരമായ പരിശ്രമത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ മത്സരത്തിനുള്ള യോഗ്യത ബഹ്റൈന്റെ കായികരംഗത്തിന് അഭിമാനകരമാണെന്ന് പ്രമേയത്തെ പിന്തുണച്ച എം.പിമാര്‍ പറഞ്ഞു.
Trending
- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

