മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ജേക്കബ്സ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ കണക്ഷന്സ് ലക്ഷ്വറി ബഹ്റൈന്‍ പരിപാടിയുടെ മൂന്നാം പതിപ്പ് സമാപിച്ചു. യു.കെ, ജര്‍മ്മനി, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളിലെ പ്രമുഖ ആഡംബര ടൂറിസം, യാത്രാ കമ്പനികളില്‍ നിന്നുള്ള 30 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയുടെ മൂന്നാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈനിന്റെ ഒരു മുന്‍നിര ആഡംബര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഉയര്‍ന്നുവരുന്ന സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു. വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര ട്രാവല്‍ ഏജന്റുമാരും ബഹ്റൈന്‍ ഹോട്ടലുകളും ടൂറിസം കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഈ പരിപാടി സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രത്യേക ആഗോള പരിപാടികള്‍ സംഘടിപ്പിച്ചും ആതിഥേയത്വം വഹിച്ചും ആഡംബര ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര സാന്നിധ്യം സ്ഥാപിക്കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബി.ടി.ഇ.എയിലെ മാര്‍ക്കറ്റിംഗ് ആന്റ് പ്രമോഷന് ഡയറക്ടര്‍ മറിയം ടൂറാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും നല്കുന്ന ഉയര്‍ന്ന നിലവാരമുള്ള ആതിഥ്യമര്യാദയും സേവനങ്ങളും ഈ പരിപാടിയില്‍ പ്രകടമായതായും അസാധാരണമായ അനുഭവങ്ങള്‍ തേടുന്നവര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി ബഹ്റൈനെ അടയാളപ്പെടുത്തുന്നതായും വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
റിറ്റ്സ്-കാള്ട്ടണിലും ജുമൈറ ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റിസോര്‍ട്ട് ആന്റ് സ്പായിലും നടന്ന നിരവധി ഉഭയകക്ഷി യോഗങ്ങളും ഫോര്‍ സീസണ്‍സ് ഹോട്ടല്‍, ദി റിറ്റ്സ്-കാള്‍ട്ടണ്‍, ജുമൈറ, സോഫിറ്റെല്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് എന്നിവിടങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനങ്ങളും മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമായിരുന്നു. മേഖലയിലെ പ്രമുഖ ഇക്കോ-ലക്ഷ്വറി ടൂറിസം കേന്ദ്രങ്ങളിലൊന്നായ മാന്റിസിന്റെ ഹവാര്‍ ബേയില്‍ താമസിക്കാനുള്ള അവസരവും ചില അതിഥികള്‍ക്ക് ലഭിച്ചു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി