മനാമ: മുഹറഖ് സ്പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നിയോഗിച്ചതനുസരിച്ചാണിത്.
ചടങ്ങില്‍ മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ്, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന്, സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ മര്‍ഷാദ്, മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വികസന പദ്ധതികള്‍ക്കുള്ള എസ്.എഫ്.ഡിയുടെ തുടര്‍ച്ചയായ പിന്തുണയെ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പ്രശംസിച്ചു. ബഹ്റൈന്‍-സൗദി ബന്ധങ്ങളുടെ ശക്തമായ പ്രതീകമാണ് ഈ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഉയര്‍ന്ന എഞ്ചിനീയറിംഗ് നിലവാരത്തിലേക്ക് എത്തിച്ചതിനും ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനും മരാമത്ത് മന്ത്രാലയത്തെയും അദ്ദേഹം പ്രശംസിച്ചു.
ആധുനിക ആരോഗ്യ സംരക്ഷണ അന്തരീക്ഷങ്ങള്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന വിപുലമായ മെഡിക്കല്‍, പുനരധിവാസ പരിചരണം നല്കുന്നതില് പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് മരാമത്ത് മന്ത്രി പറഞ്ഞു.
ബഹ്റൈന്റെ ആരോഗ്യ സംവിധാനത്തിലേക്കുള്ള പുതിയൊരു മുതല്‍ക്കൂട്ടാണ് ഈ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സൗദി ഗ്രാന്റില്‍നിന്നുള്ള ധനസഹായത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

