ന്യൂഡല്‍ഹി : വൈദ്യപരിശോധയുടെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും അമേരിക്കയിലേക്ക് പോകുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനകള്‍ വൈകിയിരുന്നു. കൂടാതെ ജൂലൈ മാസത്തില്‍ വൈദ്യ പരിശോധകളുടെ ഭാഗമായി സോണിയ ഗാന്ധിയെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം ഇരുവരും അമേരിക്കയില്‍ തുടരുന്നതിനാൽ വരുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ ഇവർ പങ്കെടുക്കില്ല.


