ടെഹ്റാന് : ആഗോള തലത്തില്‍ ഉയർന്ന പ്രതിഷേധങ്ങളെ അവഗണിച്ച് അന്താരാഷ്ട്ര ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധ ശിക്ഷ ഇറാന് നടപ്പിലാക്കി. ശിറാസിലെ അദലെബാദ് ജയിലിലാണ് ഇന്ന് വധശിക്ഷ നടപ്പിലാക്കിയത്. 2018 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ വധിച്ചെന്ന് അഫ്കാരി കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ ഇറാന് ടെലിവിഷനിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. അഫ്കാരിയുടെ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.


