കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയിലായി.
സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീര്‍ (21) നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേര്‍ന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്.
കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 27, 28 തിയതികളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. സി.സി.ടി.വി. ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

