മനാമ: ബാപ്കോ റിഫൈനിംഗ് സമുച്ചയത്തിലുണ്ടായ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്കാന് ഒരു സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്കോ റിഫൈനിംഗിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.
വെള്ളിയാഴ്ച ബാപ്കോ റിഫൈനിംഗ് സമുച്ചയത്തില്‍ നടന്ന വാതക ചോര്‍ച്ചയില്‍ രണ്ടു പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കാനും അന്വേഷണത്തിന്റെ സുഗമവും സുതാര്യവുമായ സൗകര്യം ഉറപ്പാക്കാനുമായി ഒരു ആന്തരിക അന്വേഷണ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും മെറ്റീരിയലുകളിലേക്കും പൂര്‍ണ്ണമായ അന്വേഷണം സാധ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി അതിനെ ഏകോപിപ്പിക്കുക, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോ എനര്‍ജിസ്, ബാപ്കോ റിഫൈനിംഗ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മറ്റു സുരക്ഷാ, മറ്റ് സാങ്കേതിക വിദഗ്ധരും ഇതിലുള്‍പ്പെടും.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

