കൊല്ലം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിലാണ് മരണം.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വെച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനും ഐ.ടി. ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തത്.
ഗവ. പ്ലീഡര്‍ പെണ്‍കുട്ടിക്കയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചിരുന്നു.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
 - തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
 - അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
 - ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
 - ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
 - വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
 - എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
 - ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
 

