മലപ്പുറം: ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തതിനെ തുടര്‍ന്ന് കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശിനി അസ്മയാണ് മരിച്ചത്.
അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടകവീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജ് എതിരായതോടെയാണ് യുവതിക്ക് വീട്ടില്‍ പ്രസവിക്കേണ്ടി വന്നത്.
അതിനിടെ, അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കം പെരുമ്പാവൂര്‍ പോലീസ് ഇടപെട്ട് തടഞ്ഞു. സംശയം തോന്നിയ ആംബുലന്‍സ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. പോലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Trending
- 2025ല്‍ ബഹ്റൈനില്‍നിന്ന് നാടുകടത്തിയത് 764 ഇന്ത്യക്കാരെ
- ബഹ്റൈനില്‍ തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റുമുണ്ടാകും
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:
- എസ്ഐആർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
- ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര് ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
- ഡോ. വർഗീസ് കുര്യൻറെ ക്രിസ്തുമസ് ആഘോഷത്തിൽ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു
- കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ്
- തയ്വാനില് വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

