കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ (ശ്രീ മാനവേദന് രാജ- 99) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഏപ്രിലില്‍ പി.കെ. ചെറിയ അനുജന് രാജ (ശ്രീ മാനവിക്രമന്‍ രാജ) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.
അഴകപ്ര കുബേരന് നമ്പൂതിരിയുടെയും കോട്ടക്കല്‍ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925ല്‍ ജനിച്ച കെ.സി. ഉണ്ണി അനുജന് രാജ സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റും ചെമ്പൂര് മദ്രാസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗും പൂര്‍ത്തിയാക്കി. പെരമ്പൂരില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരില്‍ ടാറ്റയില്‍ ജോലി ചെയ്തു. എറണാകുളത്തെ എച്ച്.എം.ടിയില്‍ നിന്ന് പ്ലാനിംഗ് എന്‍ജിനീയറായി വിരമിച്ചു. മാലതി നേത്യാരാണ് ഭാര്യ. മക്കള്‍: സരസിജ, ശാന്തിലത, മായാദേവി.
മൃതദേഹം നാളെ രാവിലെ എട്ടര മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയ്ക്കല്‍ കോവിലകം ശ്മശാനത്തില്‍ സംസ്കരിക്കും.
Trending
- താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്
- ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ അഞ്ചാം വർഷവും സ്കൈട്രാക്സിന്റെ 5 സ്റ്റാർ റേറ്റിംഗ്
- ഗെയിമിങ് ലോകം കീഴടക്കാൻ സൗദി: ഇലക്ട്രോണിക് ആർട്സിനെ വാങ്ങാൻ ഒരുങ്ങുന്നു
- മികച്ച അഭിപ്രായം, പക്ഷേ തിയറ്റര്‍ വിജയം അകലെ; കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം ഒടിടിയിലേക്ക്
- “രക്തദാനം സംഘടിപ്പിക്കുന്നു”
- കാൻസർ രോഗികൾക്കായി മുടി ദാനം നൽകി പ്രവാസി വനിതകൾ
- എൽഡിഎഫ് പിന്തുണയിൽ വിജയം; അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവെച്ചു
- 2025ല്‍ ബഹ്റൈനില്‍നിന്ന് നാടുകടത്തിയത് 764 ഇന്ത്യക്കാരെ

