കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു.
തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.
കോടിക്കലില്നിന്ന് പോയ വള്ളം കാറ്റിലും തിരയിലുംപെട്ട് മറിയുകയായിരുന്നു. ഷൈജു വലയില്‍ കുടുങ്ങിപ്പോയി. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നു പേരെയും കരയ്ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.
കരയില്‍നിന്ന് 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്, മാതാവ്: സുശീല.
Trending
- അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ”; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- സിറോ മലബാർ സൊസൈറ്റി ലേഡീസ് മാതൃദിനവും, നഴ്സസ് ദിനവും ആഘോഷിച്ചു
- ചിരിയുടെ സ്രാങ്കിന്…. എ.കെ.സി.സി.യുടെ കണ്ണീർ പ്രണാമം…
- അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കൊളത്താപ്പിള്ളിയെ നീക്കി
- സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം
- ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
- ഭൂമിക്കായ് കൈകോർത്ത് WMFബഹ്റൈൻ നാഷണൽ കൗൺസിൽ
- ഓപ്പറേഷന് തൂഫാന് : സംസ്ഥാന വ്യാപക റെയ്ഡില്‍ 241 അറസ്റ്റ്, 231 കേസുകള്‍

