
മനാമ: തെക്കുപടിഞ്ഞാറന്‍ നൈജറിലെ ഒരു പള്ളിക്കു നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഇരകളുടെ കുടുംബങ്ങള്‍ക്കും നൈജര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിനെയും പൂര്‍ണ്ണമായും തള്ളിക്കളയാനും ആഹ്വാനം ചെയ്ത മന്ത്രാലയം, നൈജറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
