
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) വാര്‍ഷിക ദിനവും ഗബ്ഗയും ആഘോഷിച്ചു.
റമദാ സീഫിലെ റീം അല്‍ ബാവാഡിയില് നടന്ന പരിപാടിയില്‍ സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഔദ്യോഗികമായി ചുമതലകള്‍ കൈമാറി.
ചടങ്ങില്‍ രവി ജെയിന്, രവി സിംഗ്, രാജീവ് മിശ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുത്തു. അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മീന ഭാട്ടിയയെ ആദരിച്ചു. 25 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ബഹ്റൈന്‍ വിടാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റും സജീവ അംഗവുമായ നിവേദിത ദത്തയ്ക്ക് യാത്രയയപ്പ് നല്കി.
പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് സ്മിത ജെന്സന് തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.
പ്രസിഡന്റ് കിരണ്‍ അഭിജിത് മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ, ജനറല്‍ സെക്രട്ടറി സര്‍മിസ്ത ഡേ, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമിനി ചരക്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി രമ നായര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ എലിസബത്ത് ലോബോ, ഓപ്പറേഷന്‍സ് സെക്രട്ടറി സ്മിത ജെന്സന്, ആക്റ്റിവിറ്റിസ് സെക്രട്ടറി ഡോ. ഗുര്‍പ്രീത് കൗര്‍ എന്നിവരുള്‍പ്പെട്ട പഴയ കമ്മിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അനുസ്മരിച്ചു.
പ്രസിഡന്റ് സ്മിത ജെന്സന്, വൈസ് പ്രസിഡന്റ് ഫൗസിയ സുല്‍ത്താന, ട്രഷറര്‍ ടെസി ചെറിയാന്, ജനറല്‍ സെക്രട്ടറി വാണി ശ്രീധര്‍, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി ശില്പ നായിക്, എന്റര്ടെയ്ന്മെന്റ് സെക്രട്ടറി സുനന്ദ ഗെയ്ക്വാദ്, മെമ്പര്‍ഷിപ്പ് സെക്രട്ടറി വിജയ് ലക്ഷ്മി, ഓപ്പറേഷന്‍സ് സെക്രട്ടറി അനുരാധ സമ്പത്ത്, ആക്ടിവിറ്റീസ് സെക്രട്ടറി കൈഹെകുഷന് മുഹമ്മദ് ഉമര്‍ കാസി എന്നിവരുള്‍പ്പെട്ടതാണ് പുതിയ കമ്മിറ്റി.
