
മനാമ: ബഹ്റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ നുഐമി പ്രശംസിച്ചു. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം പരാമർശിച്ചു. മന്ത്രിയോട് നന്ദി പ്രകടിപ്പിച്ച അംബാസഡർ, സഹകരണം വിശാലമാക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപ്പര്യത്തെക്കുറിച്ച് സംസാരിച്ചു. ബഹ്റൈൻ തുടർന്നും പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിച്ചു.
