മനാമ: ബഹ്റൈനിലെ അറാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചെറിച്ച് ഇരുനിലക്കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.
ഒരു റെസ്റ്റോറന്റും മറ്റൊരു വാണിജ്യസ്ഥാപനവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബുധനാഴ്ച രാത്രിയാണ് തകര്‍ന്നത്. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി കൂടുതല്‍ മരണമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ഉപമേധാവി മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ കിംഗ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെട്ടിട ഉടമയെ വിളിച്ചുവരുത്തി പോലീസ് വിവരങ്ങള്‍ ആരാഞ്ഞു.
Trending
- ഇസ ടൗണിലെ മാർക്കറ്റിൽ സുരക്ഷാ പരിശോധന
- പെരിങ്ങോട്ടുകര വ്യാജ ഹണി ട്രാപ്പ് കേസ്; 2 പേരെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്, ഒന്നാം പ്രതി ഒളിവിൽ
- ധര്‍മസ്ഥല വ്യാജവെളിപ്പെടുത്തൽ; മഹേഷ് ഷെട്ടി തിമരോടിക്കെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു
- ‘സി എം വിത്ത് മി’ പുതിയ സംരംഭവുമായി സര്‍ക്കാര്‍, ജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുക ലക്ഷ്യം
- ‘ധര്‍മ്മസ്ഥലയില്‍ 9 മൃതദേഹങ്ങൾ കണ്ടെത്തി, പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു’; യൂട്യൂബര്‍ മനാഫ്
- ബഹിഷ്കരണ ഭീഷണി വിഴുങ്ങി പാകിസ്ഥാൻ, താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക്, മത്സരം 9 മണിക്ക് തുടങ്ങും
- ആർ യൂസഫ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു.
- മുബാറക് കാനൂ സോഷ്യൽ സെൻ്ററിൽ വനിതാ സഹായ ഓഫീസ് തുറന്നു