
മനാമ: കുതിരയുടെ കടിയേറ്റ് 5% ശാരീരിക വൈകല്യം സംഭവിച്ച ബഹ്റൈനി സ്ത്രീക്ക് 3,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് രാജ്യത്തെ ഹൈ സിവില്‍ കോടതി ഉത്തവിട്ടു.
കുതിരാലയത്തിന്റെ ഉടമ നഷ്ടപരിഹാരം നല്‍കമമെന്നാണ് കോടതിവിധി. ഈ കുതിരാലയത്തില്‍ ഒരു കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ ഇതേ സ്ഥാപനത്തിലെ മറ്റൊരു കുതിരയാണ് സ്ത്രീയെ ആക്രമിച്ചത്. കുതിരപ്പുറത്തുനിന്ന് താഴെ വീണ യുവതിയെ കുതിര കടിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് 5% ശാരീരിക വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
കുതിരയുടെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ ഉടമ സംഭവത്തിന് ഉത്തരവാദിയാണെന്ന് ഉത്തരവില്‍ പറയുന്നു. സ്തീക്ക് ഭൗതിക നഷ്ടപരിഹാരമായി 2,500 ദിനാറും ധാര്‍മിക നഷ്ടപരിഹാരമായി 500 ദിനാറും നല്‍കാനാണ് ഉത്തരവ്.
