ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കാണ് ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്കൂളില്‍ എത്തുന്ന കുട്ടികള്‍ നിര്‍ബന്ധമായി സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മറയ്ക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.


