മനാമ : കോവിഡ് മഹാമാരിയിൽ ക്യാപ്പിറ്റൽ ഗവർണറേറ്റ് ബഹ്റൈൻ പൊതു സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് മാസങ്ങളായി നടപ്പിലാക്കുന്ന ഫീനാഖേർ സേവനത്തിന്റെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകളുടെ അഞ്ചാംഘട്ട സമർപ്പണം. ക്യാപിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാറ്റജിക് പ്ലാനിംഗ് പ്രൊജക്റ്റ് മാനേജ്മെന്റ് അധികാരി മിസ്റ്റർ യൂസഫ് ലോറി, BKSF രക്ഷാധികാരി ശ്രീ ബഷീർ അമ്പലായിക്ക് കൈമാറി വൺ ബഹ്റൈൻ ഗ്രൂപ്പ് മാനേജർ ശ്രീ ആന്റണി പൗലോസ് ,സ്റ്റാർ വിഷൻ മീഡിയ ചെയർമാൻ സേതുരാജ് കടയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു .
അർഹതപ്പെട്ടതൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വിതരണംനടത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് മുഖേനെസമർപ്പിച്ച ഫീനാ ഖേർപദ്ധതിയുടെ ഭാഗമായിട്ടുള്ള അത്യാവശ്യഭക്ഷണ കിറ്റുകൾ .BKSFകമ്മ്യൂണിറ്റി ഹെൽപ്പ്ഡെസ്ക് ടീം ഭാരവാഹികൾ കോവിഡ് മഹാവിപത്തിന്റെ മഹാമാരിയിൽ കർമ്മസേവനങ്ങളുടെ ഭാഗമായി തൊഴിലാളികൾക്ക് വിവിധക്യാമ്പുകളിലും അർഹതപ്പെട്ട കുടുബങ്ങളിലും വിതരണം നടത്തുന്നതാണന്നും ക്യാപിറ്റൽ ഗവർണറേറ്റ് നടത്തിവരുന്ന സേവനം കോവിഡ് മഹാമാരിയിൽ ഏറെ മാതൃകാപരവും മനുഷ്യ നന്മയുടെ ഏറ്റവും വലിയ പര്യായവുമാണന്നും BKSF രക്ഷാധികാരി സമിതി അംഗവും സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായി അറിയിച്ചു.വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികൾക്ക് വാരാന്ത്യദിനങ്ങളിലും അത്യാവശ്യഘട്ടത്തിലും കർമ്മ സേവനം തുടരുന്നതായിരികുമെന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.