മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ റാഫയിലെ മിലിട്ടറി സ്പോര്‍ട്സ് അസോസിയേഷന്റെ ഫീല്‍ഡില്‍ നടന്ന ഹമദ് വണ്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഷോജംപിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡ്യൂറന്‍സ് ഫെഡറേഷനാണ് (ബി.ആര്.ഇ.ഇ.എഫ്) ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദിന്റെ മക്കളായ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ ഖലീഫയും ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫയും ബി.ആര്.ഇ.ഇ.എഫ്. പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും പങ്കെടുത്തു. കുതിരസവാരി കായികരംഗത്ത് ബഹ്റൈന്‍ ഏറെ മുന്നേറിയിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു.
140 സെന്റീമീറ്റര്‍ ജംപ്സ് മത്സരത്തിലെ വിജയികള്‍ക്ക് ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാലിദും ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖാലിദും അവാര്‍ഡുകള്‍ വിതരണം ചെയ്തു. 54.92 സെക്കന്‍ഡില്‍ പിഴവുകളില്ലാതെ ഓടിയ ആഭ്യന്തര മന്ത്രാലയത്തിലെ റൈഡര്‍ ഹുസൈന് മുഹമ്മദ് ദാദുള്ളയാണ് ഒന്നാം സ്ഥാനം നേടിയത്. 62.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ സഹ റൈഡര്‍ മൈയൂഫ് അബ്ദുല്‍ അസീസ് അല്‍ റുമൈഹി രണ്ടാം സ്ഥാനവും 53.34 സെക്കന്‍ഡില്‍ 16 പിഴവുകളോടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അലി ഇസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇറ്റലിയില്‍ നിന്നുള്ള ജിയാനി ഗോവോണി നാലാം സ്ഥാനവും മഹമൂദ് അബ്ദുല്‍ ഖാദര്‍ അഞ്ചാം സ്ഥാനവും അഹമ്മദ് മന്‍സൂര്‍ ആറാം സ്ഥാനവും നേടി.
ആദ്യ 120 സെന്റീമീറ്റര്‍ ജംപ്സ് മത്സരത്തില്‍ ഷോജംപിഗ് കമ്മിറ്റി അംഗം ഹുദാ ജനാഹി വിജയികള്‍ക്ക് സമ്മാനം നല്കി. ആഭ്യന്തര മന്ത്രാലയത്തിലെ റൈഡര്‍ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് അല്‍ റുമൈഹി 25.65 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനവും 26.09 സെക്കന്‍ഡില്‍ മൈയൂഫ് അബ്ദുല്‍ അസീസ് അല്‍ റുമൈഹി രണ്ടാം സ്ഥാനവും 26.76 സെക്കന്‍ഡില്‍ ബദര്‍ മുഹമ്മദ് ജനാഹി മൂന്നാം സ്ഥാനവും നേടി. രണ്ടാമത്തെ 130 സെന്റീമീറ്റര്‍ ജംപ്സ് മത്സരത്തിലും ജോക്കര്‍ തടസ്സത്തിലും 65 പോയിന്റും 63.82 സെക്കന്‍ഡുമായി ദാദുള്ള ഒന്നാം സ്ഥാനം നേടി. 71.72 സെക്കന്‍ഡില്‍ 65 പോയിന്റുമായി സുല്‍ത്താന്‍ അബ്ദുല്‍ അസീസ് അല്‍ റുമൈഹി രണ്ടാമതെത്തിയപ്പോള്‍ 63 പോയിന്റും 66.52 സെക്കന്‍ഡുമായി മുഹമ്മദ് സെയ്ഫ് മുഹമ്മദ് മൂന്നാം സ്ഥാനം നേടി.
Trending
- ഒ.ഐ.സി.സി. വനിതാവിഭാഗം സെക്രട്ടറി ഷംന ഹുസൈന് യാത്രയയപ്പ് നല്കി
- ഖാലിദ് ബിന്‍ ഹമദ് ഷോജംപിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
- താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന് പിടിയില്‍
- നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
- മാനവ സൗഹൃദത്തിന്റെ പ്രതീകമായി വാവര് നട
- ബ്രൂവറി കാർഷിക മേഖലയ്ക്ക് ഉത്തേജനം; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി
- 13-കാരനെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപിക അറസ്റ്റില്‍
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്