മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയിലേക്ക് എങ്ങനെ പുറത്തുനിന്നൊരാള്‍ക്ക് കടക്കാന്‍ കഴിഞ്ഞു എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം. സെയ്ഫിന്റെ വീട്ടില്‍ നടന്ന അതിനാടകീയ സംഭവങ്ങള്‍ ദൃക്സാക്ഷികളായ പരിചാരകര്‍ പോലീസിന് നല്കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന് ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്.56-കാരിയായ ഏലിയാമ്മ നാലുവര്‍ഷമായി സെയ്ഫിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ജനുവരി 16-ന് പുലര്‍ച്ചെ 2 മണിയോടെയാണ് അക്രമിയെ കാണുന്നത്. ഇളയ മകന് ജേയുടെ മുറിയിലാണ് അക്രമിയാദ്യം കടന്നത്. ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ ചെറുതായി തുറന്നുകിടക്കുന്നത് കണ്ടു. അകത്ത് വെളിച്ചവുമുണ്ടായിരുന്നു. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി അടുത്തേക്ക് പോയി. പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ താന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഏലിയാമ്മ പറയുന്നു. അക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും കുത്തേറ്റു. ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു സെയ്ഫ് അലി ഖാനെ വിളിച്ചുണര്‍ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്‍ സെയ്ഫിനു നേരെ തിരിയുന്നതും താരത്തിന് കുത്തേല്‍ക്കുന്നതും.ഇതിനിടെ മറ്റൊരു പരിചാരികയായ ഗീതയുടെ സഹായത്താല്‍ അക്രമിയെ ഒരു മുറിയില്‍ പൂട്ടിയിടാന്‍ സാധിച്ചു. തുടര്‍ന്ന് എല്ലാവരും മുകളിലെ നിലയിലേക്ക് എത്തി. പോലീസിനെ വിവരമറിയിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്കേപ് വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്.
Trending
- താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന് പിടിയില്‍
- നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
- മാനവ സൗഹൃദത്തിന്റെ പ്രതീകമായി വാവര് നട
- ബ്രൂവറി കാർഷിക മേഖലയ്ക്ക് ഉത്തേജനം; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി
- 13-കാരനെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപിക അറസ്റ്റില്‍
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
- പ്രതീക്ഷയോടെ സഞ്ജുവും കരുണ്‍ നായരും;ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും
- ഗണേഷിന് ആശ്വാസം; സഹോദരിയുടെ വാദങ്ങള്‍ തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്