ചെന്നൈ : പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയതായി മകന് ചരണ്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചരണ്‍ പറഞ്ഞു. അദ്ദേഹം ആശയവിനിമയം നടത്തുകയും, ഐ പാഡില്‍ ടെന്നീസും, ക്രിക്കറ്റും കാണുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍വെച്ച് എസ്.പി.ബിയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ചരണ്‍ അറിയിച്ചു. എസ്.പി.ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശയവിനിമയം നടത്തുണ്ടെന്നും ചരണ്‍ അറിയിച്ചു. ആഗസ്റ്റ് അഞ്ചിനാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. ചികിത്സയിലിരിക്കേ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.


