മനാമ: ബഹ്റൈന്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിനെ (ആര്.എം.എസ്) പ്രതിനിധീകരിച്ച് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സും (ബി.ഡി.എഫ്) സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും (എസ്.സി.എച്ച്) സംയുക്തമായി ‘ആര്.എം.എസ്-ഹോപ്പ്’ ആരോഗ്യ ഇന്‍ഫര്‍മേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത് നടപ്പിലാക്കുന്നതിനുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവെച്ചു.
ഒപ്പിടല്‍ ചടങ്ങില്‍ എസ്.സി.എച്ച്. ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, മുതിര്‍ന്ന ബി.ഡി.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏകീകൃതവും സംയോജിതവുമായ സംവിധാനത്തിലൂടെ ബഹ്റൈനിലെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ സംവിധാനം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള രോഗികളുടെ രേഖകള്‍ ഏകീകരിക്കുമെന്നും രോഗനിര്‍ണ്ണയ കൃത്യത മെച്ചപ്പെടുത്തുമെന്നും ഡാറ്റാ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതോടൊപ്പം ചികിത്സാലഭ്യത ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു