
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സര്ട്ടിഫിക്കേഷന് ലഭിച്ചു.
ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ ലോകാരോഗ്യസംഘടന ‘ഹെല്‍ത്തി ഗവര്‍ണറേറ്റ്’ ആയി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്ട്ടിഫിക്കേഷന്. ഇതോടെ ഈ പദവി ലഭിക്കുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആദ്യത്തെ ഗവര്ണറേറ്റായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് മാറി.
തന്നെ അഭിനന്ദിക്കാനെത്തിയ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫയെ ആഭ്യന്തര സ്വീകരിച്ചു. ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനും കൂടിക്കാൈഴ്ചയില് സന്നിഹിതയായി.
ഈ ദേശീയ നേട്ടത്തില്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ മന്ത്രി അഭിനന്ദിച്ചു. ഗവര്‍ണറേറ്റിലുടനീളം ‘ആരോഗ്യകരമായ നഗരങ്ങള്‍’ പദ്ധതി നടപ്പാക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
