മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ, ബിഎംസി ഹാളിൽ വെച്ച് കുട്ടികൾക്കായി “ദി വണ്ടർഫുൾ വേൾഡ് ഓഫ് ചിൽഡ്രൻസ് ആർട്ട്” എന്ന ശീർഷകത്തിൽ ചിത്ര രചനാമത്സരവും രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ചിത്രരചനയിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്നും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മുക്താർ, മുഹമ്മദ് മാസിൻ, ആർദ്ര രാജേഷ് സബ്ജൂനിയർ വിഭാഗത്തിൽ ആദിഷ് രാകേഷ്, കരുൺ മാധവ്, അനിരുദ്ധ് സുരേന്ദ്രൻ സീനിയർ വിഭാഗത്തിൽ അനയ് കൃഷ്ണ, ആൻഡ്രിയ റിജോയ്, മുഹമ്മദ് ഹാസിഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹീര ജോസഫ്, ജാൻസി ജോസഫ്, ജീന നിയാസ് എന്നിവർ ജഡ്ജ്മെന്റ് നടത്തി. കുട്ടികളുടെ ചിത്ര രചന നടക്കുന്ന സമയത്ത് രക്ഷിതാക്കളുമായി “റൂട്ട്സ് ഓഫ് ലവ് – എ ഗൈഡ്ലൈൻ ഫോർ പാരന്റ്സ്” എന്ന വിഷയത്തിൽ പ്രശസ്ത സി. എച്ച്. എൽ കോച്ച് ജിജി മുജീബ് സംവദിച്ചു.നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ്. കെ. കെ. യുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് ദാന യോഗത്തിൽ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. നിയാർക്ക് ഭിന്ന ശേഷി മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ പേട്രൺ കെ. ടി. സലിം വിശദീകരിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി സാജിദ കരീം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പേട്രൻസ് അസീൽ അബ്ദുൾറഹ്മാൻ, ടി.പി. നൗഷാദ്, ട്രെഷറർ അനസ് ഹബീബ്, ലേഡീസ് വിംഗ് പ്രസിഡണ്ട് ജമീല അബ്ദുൽറഹ്മാൻ, കോർഡിനേറ്റർ ജിൽസ സമീഹ്, പേട്രൺ ആബിദ ഹനീഫ് എന്നിവർ ചിത്രരചനയിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫികൾ കൈമാറി. അബി ഫിറോസ് യോഗനടപടികൾ നിയന്ത്രിച്ചു. നിയാർക്ക് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി-ലേഡീസ് വിംഗ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു
- കായികതാരമായ പെണ്‍കുട്ടിക്ക് പീഡനം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
- വിക്കറ്റ് കീപ്പറായി സഞ്ജു, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പോലീസ് വേട്ടയാടുന്നു; ഭാര്യയുടെ ഫോണ്‍ പിടിച്ചുവെച്ചു: മാമിയുടെ ഡ്രൈവര്‍
- യുവാവ് മദ്യ ലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയിൽ ചാടി;