പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം തൂക്കം വരുന്ന വെള്ളിയിൽ തീർത്ത ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി സമർപ്പിച്ചത്.മകൻ അഖിൽ രാജിന് ഗാന്ധി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിക്കാനായി താനും ഭാര്യ അക്കാറാം വാണിയും ചേർന്ന് നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിൽ.ഒമ്പതംഗ സംഘത്തോടൊപ്പമാണ് അക്കാറാം രമേശ് ശബരിമലയിലെത്തിയത്. പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയേന്തി രമേശും കൂട്ടരും മല ചവിട്ടിയെത്തി കാണിക്കയർപ്പിച്ചത്. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽ വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
Trending
- വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ
- പരിശോധിച്ചതിൽ പകുതിയോളം പേർക്കും രോഗസാദ്ധ്യത, കൂടുതലും കാൻസറിന്
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു