ന്യൂഡല്‍ഹി: ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന് അച്ഛന്റെ കഴുത്ത് അറുത്തു കൊന്നു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. 52 കാരനായ രമേശ് ചന്ദ് ചൗഹാനാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ 25 കാരനായ മകന് ഉമേഷ് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചൗഹാന്. അഞ്ചുകൊല്ലം മുമ്പ് ഭാര്യ മരിച്ചതോടെ ഇയാള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് തന്റെ മൂന്നുനില കെട്ടിടം വാടകയ്ക്ക് കൊടുത്തു കിട്ടുന്ന പണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്.
ഉമേഷ് ചൗഹാനും അച്ഛനും തമ്മില്‍ നല്ല രസത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഭവം ദിവസം ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രകോപിതനായ ഉമേഷ് കത്തിയെടുത്ത് അച്ഛന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇയാള്‍ പ്രദേശത്തു നിന്നും മുങ്ങുകയായിരുന്നു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി