കൊച്ചി: ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിറുത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.ഹണിറോസിന്റെ കുറിപ്പ്’ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിലല്ല ഞാൻ. നിർത്താതെ പിന്നെ പിന്നെ പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും’,
Trending
- സ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ?; വിമര്‍ശനവുമായി നടി ശ്രിയ രമേശ്
- തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
- ജാമ്യ ഹര്‍ജിയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍; ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം
- മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം
- ആഴ്ചകളോളം ഡൽഹിയെ വിറപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി ഒടുവിൽ പിടിയിൽ ‘പരീക്ഷ ഒഴിവാക്കണം’
- ‘അന്ന് ഭർത്താവ് ഇല്ലാത്തപ്പോൾ എന്റെ വാതിൽ മുട്ടിയവനാണ്, അയാൾക്ക് ഈ അവസ്ഥ വന്നതിൽ സന്തോഷമുണ്ട്’
- ജയിൽ ചപ്പാത്തിയും വെജ് കറിയും; പത്രക്കടലാസ് വിരിച്ച് ഉറക്കം, ബോബിക്ക് കൂട്ട് ലഹരി-മോഷണക്കേസിലെ പ്രതികൾ
- മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി