ന്യൂഡല്‍ഹി : ഇറാന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അമിര്‍ ഹതാമിയുമായി ഉഭയക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ദിവസമാണ് രാജ്നാഥ് സിംഗ് ഇറാനില്‍ എത്തിയത്. റഷ്യയിലെ ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. ഇറാന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താനും, പരസ്പര ഉഭയകക്ഷി സഹകരണവും ഉള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം ഇറാന് ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങളില്‍ രാജ്നാഥ് സിംഗ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്