ദുബായ്:ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് മത്സരം.
രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബായിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബുദാബി എന്നീ വേദികളിൽ നടക്കും. പിന്നീട് വീണ്ടും രണ്ട് മത്സരങ്ങൾ ദുബായിലാണ്.