മനാമ : ഐ.വൈ.സി.സി ബഹ്റൈൻ, മുഹറഖ് ഏരിയ കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മക്കായി നടത്തുന്ന
നിറക്കൂട്ട് ചിത്രരചന മത്സരം സീസൺ 6 2025 ജനുവരി 3 നു
വൈകിട്ട് 4 മണി മുതൽ നടക്കും.
മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
3 വിഭാഗമായി തിരിച്ചാണ് മത്സരം, കാറ്റഗറി 1
5 വയസ്സ് മുതൽ 9 വയസ്സ് വരെയും, കാറ്റഗറി 2
10 വയസ്സ് മുതൽ 13 വയസ്സ് വരെയും, കാറ്റഗറി 3
14 വയസ്സ് മുതൽ 16 വയസ്സ് വരെയും തരം തിരിച്ചാണ് മത്സരം.
കൂടുതൽ വിവരങ്ങൾക്കും ജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. മണികണ്ഠൻ ചന്ദ്രോത്ത് 39956325, അൻഷാദ് റഹിം 38937565, രതീഷ് രവി 34387743.