മനാമ: ബഹ്റൈനില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനം തടയു
ക എന്ന ലക്ഷ്യത്തോടെ മാലിന്യ ഗതാഗത ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (7) പുറപ്പെടുവിച്ചു.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഏകോപിച്ചാണ് ഇത് നടപ്പാക്കുകയെന്ന് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പറഞ്ഞു.
മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ശൈഖ് അബ്ദുല്ല ബിന്‍ ഹമദിന്റെ നിര്‍ദ്ദേശങ്ങള്‍ പാരിസ്ഥിതിക സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും മാലിന്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും പാരിസ്ഥിതിക നിര്‍മാര്‍ജനത്തിന് പകരം പുനരുപയോഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഡോ. ബിന്‍ ദൈന പറഞ്ഞു.
പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് സംവിധാനം എസ്.സി.ഇ. ഉടന്‍ പ്രഖ്യാപിക്കും. അപകടകരവും അല്ലാത്തതുമായ മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം മാലിന്യങ്ങളുടെയും ഗതാഗതം ഉത്തരവില്‍ ഉള്‍പ്പെടുന്നു.
Trending
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്