മനാമ: കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റിയുടെ പ്രവർത്തന ഉൽഘാടനം കെഎംസിസി ഹാളിൽ നിറഞ്ഞ സദസ്സിൽ വെച്ച് മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണവും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആമുഖ പ്രഭാഷണവും നടത്തി.പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽസലാം എ പി സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ആശംസ നേർന്നു സംസാരിച്ചു..അൻവർ നിലമ്പൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. എൻ ശംസുദ്ദീൻ എംഎൽഎ ക്ക് ജസീർ കെ സി എംഎംഎസ് മൊമെന്റോയും അനീസ് ബാബു കാളികാവ് പൊന്നാടയും സന്ദീപ് വാര്യർക്ക് സലാം മമ്പാട്ടുമൂല മോമെന്റൊയും വി എച്ച് അബ്ദുള്ള പൊന്നാടയും അണിയിച്ചു .
കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികളും, ഒഐസിസി, ഐവൈസിസി, ഭാരവാഹികളും,ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.പ്രവാസി ബൈത്തുറഹ്മ പദ്ധതി പ്രകാരം സെൻട്രൽ മാർക്കറ്റിലെ ഒരൂ തൊഴിലാളിക്ക് ഭവന സഹാവും പ്രഖ്യാപിച്ചു.
എംഎംഎസ് ഇബ്രാഹിമിനെ ചടങ്ങിൽ ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൊയ്ദീൻ പേരാമ്പ്രക്ക് യാത്രയയപ്പ് നൽകി.
സെൻട്രൽ മാർക്കറ്റ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ്അലി ഹൈവേ, നജീബ് എംഎംഎസ്, സലീം വട്ടക്കണ്ടി , സിറാജ് മണിയൂർ,അസീസ് കാഞ്ഞങ്ങാട്, റഹീസ്അലവിൽ ,അഷ്റഫ് എസ് കെ,സുബൈർ കൊടുവള്ളി, യസീദ് ബുസ്താനി, ബഷീർ വി പി, കരീം കെട്ടിനകത്ത്, മുഹമ്മദ് കുഞ്ഞി, മുസ്തഫ ബുസ്താനി എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ഒപ്പന അറബിക് ഡാൻസ് നാടോടി നൃത്തം മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേരി. ട്രെഷറർ അസീസ് പേരാമ്പ്ര നന്ദി രേഖപെടുത്തി.