മനാമ: ബഹ്റൈൻ വൈദ്യുതി, ജലകാര്യ മന്ത്രാലയം രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.
ആഘോഷച്ചടങ്ങിൽ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെയും ബഹ്റൈൻ ജനതയെയും അഭിനന്ദിച്ചു.
ബഹ്റൈൻ്റെ സാമ്പത്തിക ദർശനത്തിനനുസൃതമായി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തൽ, വിഭവശേഷി ഉറപ്പാക്കൽ എന്നിവയിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വികസനം നയിക്കുന്നതിൽ വൈദ്യുതി, ജല മേഖലയുടെ പ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു.